Sorry, you need to enable JavaScript to visit this website.

പ്രതി രക്ഷപ്പെട്ടെന്ന് കരുതുന്ന ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടേതെന്ന് പോലീസ്

കോഴിക്കോട് - കോഴിക്കോട്ട് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന് തീവെച്ച് പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന ബൈക്ക് കോഴിക്കോട് കൂരാചുണ്ട് സ്വദേശിയുടേതെന്ന് പോലീസ്. സംഭവ സ്ഥലത്തോടും സമയത്തോടുമെല്ലാം യോജിക്കുന്ന വിധം ഒരാൾ ബൈക്കിൽ കയറി പോകുന്ന ദൃശ്യം സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ഇത് പ്രതി തന്നെയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ആ നിലയ്ക്ക് ബൈക്ക് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം മുന്നോട്ടു പോകുകയാണ്.
 എന്നാൽ ഈ ബൈക്കിൽ കയറിയ ആളുടെ പുറത്ത് ബാഗുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എലത്തൂർ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽനിന്ന് കണ്ടെത്തിയ ബാഗ് ആരുടേതാകും? രണ്ട് ബാഗുമായി പ്രതി കൃത്യം നിർവഹിക്കാനെത്തിയതാണോ? എന്നിങ്ങനെ പല തലങ്ങളിലുള്ള സംശയങ്ങളും അന്വേഷണങ്ങളും തുടരുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News