മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി  കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ-മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി സച്ചിനെയാണ് (32) മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 'ക്ഷമിക്കണം, എനിക്ക് കഴിയില്ല' എന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് സച്ചിന്‍ ഇട്ടിരുന്നു. ഇത് കണ്ട സുഹൃത്തുക്കള്‍ റൂമിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.മദ്രാസ് ഐഐടിയില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഈ വര്‍ഷം ആദ്യം ഒരു മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും, മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.

Latest News