Sorry, you need to enable JavaScript to visit this website.

അത്താഴം കഴിഞ്ഞ് ഒരു പഴം കഴിക്കുന്നത്  നല്ലതാണ്,  അധികമാക്കരുത് 

തലശ്ശേരി-അത്താഴം കഴിച്ച ശേഷം ഒരു പഴം കഴിക്കുന്നത് മലയാളികളുടെ ശീലമാണ്. അതില്‍ ദോഷകരമായി ഒന്നുമില്ല. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്താഴ ശേഷമുള്ള പഴം തീറ്റയും ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും. അത്താഴം കഴിച്ച ശേഷം പഴം കഴിക്കുന്നതുകൊണ്ട് പ്രശനമൊന്നും ഇല്ലെങ്കിലും കഴിക്കുന്ന പഴത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം.  അധികം പഴം കഴിക്കരുത്. ഒരു പഴം മാത്രം കഴിച്ചാല്‍ മതി. ദഹനം ശരിയായി നടക്കാന്‍ ഒരു പഴം തന്നെ ധാരാളം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ അത്താഴശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്. അത്താഴത്തിനു മുന്‍പല്ല അത്താഴം കഴിഞ്ഞ് തന്നെയാണ് പഴം കഴിക്കേണ്ടത്. അത്താഴത്തിനു മുന്‍പ് പഴം കഴിച്ചാല്‍ ദഹനസംവിധാനം ആകെ താളം തെറ്റിയേക്കാം. പഴം പെട്ടെന്ന് ദഹിക്കുകയും അതിനുശേഷം കഴിച്ച ആഹാരസാധങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. 
 

Latest News