ക്രിക്കറ്റിനിടെ അമ്പയറെ ന്യായീകരിച്ച കമ്മിറ്റി അംഗത്തെ കുത്തിക്കൊന്നു

കട്ടക്ക്- ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറുടെ 'നോ ബോള്‍' തീരുമാനത്തെ ന്യായീകരിച്ചയാളെ കുത്തിക്കൊന്നു. അമ്പയറുടെ രക്ഷക്കെത്തിയ  ടൂര്‍ണമെന്റ് കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ടത്.  മഹിസാനന്ദയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിനിടെ തര്‍ക്കത്തിലായ അമ്പയറുടെ തീരുമാനത്തെ ഇയാള്‍ ശരിവെക്കുകയായിരുന്നു.
നോ ബോള്‍ തീരുമാനത്തിന് ശേഷം കളിക്കാര്‍ അമ്പയറുമായി തര്‍ക്കിക്കാന്‍ തുടങ്ങിയിരുന്നു. ഇത് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കൊല്ലപ്പെട്ടയാള്‍  അമ്പയറെ സംരക്ഷിക്കാന്‍  ഇടപെട്ടത്. ഇതോടെ പ്രശ്‌നമുണ്ടാക്കിയവര്‍  കത്തികൊണ്ട് കുത്തുകയായിരുന്നു.
കുത്തുന്നതിന് മുമ്പ് ഇയാളെ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ഗുരുതരമായി പരിക്കേറ്റ ഇയാളെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  
ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  മറ്റുള്ളവര്‍ ഒളിവിലാണ്.
അന്വേഷണം തുടരുകയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് രോഷാകുലരായ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News