അംബേദ്കര്‍, അയ്യന്‍കാളി ചിത്രങ്ങള്‍ നശിപ്പിച്ചു

ഇടുക്കി-അടിമാലി ചാറ്റുപാറ ചേരാമ്പിള്ളി നഗറില്‍ കെ.പി.എം.എസ് ശാഖാ കമ്മിറ്റി നിര്‍മിച്ച മണ്ഡപത്തിനുള്ളിലെ ഡോ. ബി. ആര്‍ അംബേദ്കറുടേയും മഹാത്മാ അയ്യന്‍കാളിയുടേയും ഛായാചിത്രങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച് നശിപ്പിച്ചു. കെ.പി.എം.എസ് പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച വൈകിട്ട് 4ന് ശാഖ പ്രസിഡന്റ് വി. കെ രാജന്‍ മണ്ഡപത്തില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്. അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പാണ് മണ്ഡപം നിര്‍മിച്ചത്. പോലീസ് സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ. പി. എം. എസ് പ്രകടനം നടത്തി. പി. കെ ഉണ്ണി, സെക്രട്ടറി ബിജു ബ്ലാങ്കര, ശ്യാമള മോഹന്‍ നേതൃത്വം നല്‍കി.

 

Latest News