നടന്‍ വിജയ് ഇനി ഇന്‍സ്റ്റഗ്രാമിലും; ഫോളോവേഴ്‌സ് പത്ത് ലക്ഷം കവിഞ്ഞു

ചെന്നൈ- തമിഴ് നടന്‍ വിജയ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. ഏതാനും മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം ഫോളോവേഴുസുമായി. ആക്ടര്‍ വിജയ് എന്ന പേരിലാണ് 48 കാരനായ വിജയിന്റെ  അക്കൗണ്ട്. വിജയ് ചന്ദ്രശേഖര്‍ എന്നാണ് നടന്റെ മുഴുവന്‍ പേര്. സ്വന്തം ചിത്രത്തോടൊപ്പം ഹെല്ലോ നന്‍ബാസ്, നന്‍ബീസ് എന്നാണ് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ടുളള ആദ്യ പോസ്റ്റ്.
രശ്മിക മന്ദാനക്കൊപ്പമുള്ള വാരിസുവാണ് വിജയിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ സിനിമയിലെ തന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി വിജയ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ട്വിറ്ററിലൂടെ മാത്രമായിരുന്നു തലപതി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നത്. ഇനി അവയെല്ലാം ഇന്‍സ്റ്റഗ്രാമിലും ലഭ്യമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News