മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി- സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം 'കുമ്മാട്ടിക്കളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.  

പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്റ് സെല്‍വയാണ്.  വിന്‍സന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണ്  'കുമ്മാട്ടിക്കളി.'

ആര്‍. ബി. ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി' നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ നിര്‍മ്മാണ സംരംഭമാണിത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.

തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Latest News