വിഴിഞ്ഞം പുലിമുട്ട് നിര്‍മാണം അന്ത്യഘട്ടത്തില്‍, 300 മീറ്റര്‍ കൂടിയായാല്‍ കപ്പലിന് വരാം

തിരുവനന്തപുരം- വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുലിമുട്ടിന്റെ നീളം 2,000 മീറ്റര്‍ പണി പൂര്‍ത്തിയായി. 300 മീറ്റര്‍ കൂടി പൂര്‍ത്തിയായാല്‍ ആദ്യ കപ്പലിനെ വരവേല്‍ക്കാന്‍ തുറമുഖം സജ്ജമാകും. കഴിഞ്ഞ ദിവസം രാത്രിയോടെ പുലിമുട്ടിന്റെ നീളം 2,012 മീറ്റര്‍ ആയി. ദിവസവും 10 മീറ്ററോളം ദൂരമാണ് നിര്‍മ്മിക്കുന്നത്. കടലിനടിയില്‍ പുലിമുട്ടിന്റെ നീളം രണ്ടര കിലോമീറ്ററോളം പൂര്‍ത്തിയായെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ത്തിയായ പുലിമുട്ടിന്റെ ഭാഗങ്ങളില്‍ സ്ലാബിടുന്ന ജോലികളും പുരോഗമിക്കുന്നു. ബെര്‍ത്തിനും കരയ്ക്കും മധ്യേയുണ്ടായിരുന്ന ഭാഗം നികത്തുന്നതും ഏതാണ്ട് പൂര്‍ത്തിയായി. 400 മീറ്റര്‍ ദൂരമുള്ള ആദ്യഘട്ട ബെര്‍ത്തിനും കരയ്ക്കും മധ്യേയുണ്ടായിരുന്ന കടലില്‍ തുടര്‍ച്ചയായ ഡ്രെജിംഗ് നടക്കുകയാണ്.

 

Latest News