ഹന്നയുടെ അഭിനയം കേമം, സമ്മാനവുമായി പ്രിയദര്‍ശന്‍

കൊറോണ പേപ്പേഴ്‌സ് എന്ന തന്റെ പുതിയ ചിത്രത്തിലെ അഭിനയത്തിന് നടി ഹന്ന റെജി കോശിയെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിക്ക് സമ്മാനമായി ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കുമെന്നും സംവിധായകന്‍ പറഞ്ഞു.

'ഒരു സിനിമയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിലെ കാസ്റ്റിങ്. ഒരുപാട് നാളത്തെ അനുഭവം കൊണ്ട് മനസിലാക്കിയതാണ്. ഒരു താരത്തിന്റെ മുഖം കഥാപാത്രത്തിന് അനുയോജ്യമായി കഴിഞ്ഞാല്‍, ഈ ആളാണ് ആ കഥാപാത്രത്തിന് കറക്റ്റ് എന്ന് തോന്നിക്കഴിഞ്ഞാല്‍ പകുതി പെര്‍ഫോം ചെയ്താല്‍പ്പോലും അത് വര്‍ക്കൗട്ട് ആവും. കഥാപാത്രത്തിന് യോജിച്ച കാസ്റ്റ് ആയിരിക്കണം.

കുറച്ച് സീനുകളിലേ ഉള്ളൂവെങ്കിലും സിനിമയില്‍ ഒരുപാട് സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഹന്ന റജി കോശി ചെയ്തത്. വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഹന്ന അത് വളരെ സ്വാഭാവികമായി ചെയ്തു. ഒരു സമ്മാനം എന്ന നിലയില്‍ ഹന്നയ്ക്ക് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ അവസരം നല്‍കി', പ്രിയദര്‍ശന്‍ പറഞ്ഞു.

 

Latest News