ലോകകപ്പിൽ മൊറോക്കോക്കെതിരായ തോൽവിക്കു ശേഷം കണ്ണീരോടെ കളം വിട്ടത് എളുപ്പം മറക്കാനാവില്ല. നോക്കൗട്ട് മത്സരങ്ങളിൽ അന്നത്തെ കോച്ച് ഫെർണാണ്ടൊ സാന്റോസ് റിസർവ് ബെഞ്ചിരിലിരുത്തിയതിന്റെ സങ്കടം താങ്ങാനാവുന്നതായിരുന്നില്ല.
തുടർന്ന് സൗദി പ്രൊഫഷനൽ ലീഗിൽ അന്നസ്‌റിൽ ചേർന്നതോടെ റൊണാൾഡോയുടെ ദേശീയ ടീം ഭാവി അവസാനിച്ചുവെന്ന് കരുതിയവരേറെയാണ്. സ്വയം ആ ആശങ്കയിലായിരുന്നുവെന്നും അങ്ങനെ പിന്മാറിപ്പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസം റൊണാൾഡോ വെളിപ്പെടത്തി. രണ്ട് മത്സരങ്ങളേ വേണ്ടിവന്നുള്ളൂ പോർചുഗൽ ടീമിൽ ക്രിസ്റ്റിയാനൊ റൊണാൾഡോക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ, രാജ്യാന്തര തലത്തിൽ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ. നിരാശാജനകമായ ലോകകപ്പിനു ശേഷമുള്ള പോർചുഗലിന്റെ ആദ്യ രണ്ടു കളികളിൽ റൊണാൾഡോ സ്‌കോർ ചെയ്തത് നാലു ഗോളാണ്.
ലക്‌സംബർഗിനെതിരെ രണ്ടും ലെക്റ്റൻസ്‌റ്റെയ്‌നിനെതിരെ രണ്ടും. ലെക്റ്റൻസ്‌റ്റെയ്‌നിനെതിരായ കളിയിലൂടെ ഏറ്റവും കൂടുതൽ പുരുഷ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമെന്ന പദവിക്കർഹനായി റൊണാൾഡോ.
ദേശീയ ടീമിന്റെ കുതിപ്പിൽ വലിയ സംഭാവനയർപ്പിക്കാൻ സാധിച്ചതിൽ സന്തോഷം -മുപ്പത്തെട്ടുകാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോർചുഗൽ ടീമിൽ അർഹിച്ച സ്ഥാനം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് ക്യാപ്റ്റൻ.
ലോകകപ്പിൽ മൊറോക്കോക്കെതിരായ തോൽവിക്കു ശേഷം കണ്ണീരോടെ കളം വിട്ടത് എളുപ്പം മറക്കാനാവില്ല. നോക്കൗട്ട് മത്സരങ്ങളിൽ അന്നത്തെ കോച്ച് ഫെർണാണ്ടൊ സാന്റോസ് റിസർവ് ബെഞ്ചിരിലിരുത്തിയതിന്റെ സങ്കടം താങ്ങാനാവുന്നതായിരുന്നില്ല. തുടർന്ന് സൗദി പ്രൊഫഷനൽ ലീഗിൽ അന്നസ്‌റിൽ ചേർന്നതോടെ റൊണാൾഡോയുടെ ദേശീയ ടീം ഭാവി അവസാനിച്ചുവെന്ന് കരുതിയവരേറെയാണ്. സ്വയം ആ ആശങ്കയിലായിരുന്നുവെന്നും അങ്ങനെ പിന്മാറിപ്പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസം റൊണാൾഡോ വെളിപ്പെടത്തി.
സാന്റോസിനെ ഒഴിവാക്കി റോബർടൊ മാർടിനേസിനെ പരിശീലകനായി കൊണ്ടുവന്നതും റൊണാൾഡോയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. റൊണാൾഡോയുടെ പഴയകാലം അംഗീകരിക്കാൻ മാർടിനേസ് തയാറായി. ടീം അന്തരീക്ഷത്തിലെ സന്തോഷം വീണ്ടെടുക്കാൻ റൊണാൾഡോക്ക് സാധിച്ചു. ആദ്യ രണ്ടു കളികളിൽ റൊണാൾഡോയുടെ ആത്മാർപ്പണം കോച്ചിനും ആഹ്ലാദം പകർന്നു.
പോർചുഗൽ ടീമിനെ സംബന്ധിച്ചിടത്തോളം റൊണാൾഡോ ഒരു സൂചകമാണ്. ടീമിനെ നയിക്കാനും ക്യാപ്റ്റൻസി ഏറ്റെടുക്കാനും തയാറായ കളിക്കാരനാണ് -കോച്ച് പറഞ്ഞു.
റൊണാൾഡോക്ക് 122 രാജ്യാന്തര ഗോളായി. തൊട്ടടുത്തുള്ള ഇറാന്റെ അലി ദാഇയെക്കാൾ 13 കൂടുതൽ. കുവൈത്തിന്റെ ബദർ അൽമുതവ്വയേക്കാൾ രണ്ട് രാജ്യാന്തര മത്സരങ്ങൾ കൂടുതൽ കളിച്ചു. ജൂണിൽ ബോസ്‌നിയ ഹെർസഗോവീനക്കും ഐസ്‌ലന്റിനുമെതിരെയാണ് പോർചുഗലിന്റെ അടുത്ത കളികൾ. യൂറോ യോഗ്യത റൗണ്ടിന്റെ ഗ്രൂപ്പ് ജെ-യിൽ സ്ലൊവാക്യയേക്കാൾ രണ്ട് പോയന്റ് മുന്നിലാണ് അവർ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് ജർമനിയിൽ നടക്കുന്ന യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടുക. ഇപ്പോഴത്തെ സന്തോഷം നിലനിർത്താൻ റൊണാൾഡോക്കു സാധിക്കുമെങ്കിൽ യൂറോ കപ്പിലും താരമുണ്ടാവും. പോർചുഗൽ ജഴ്‌സിയിൽ മറ്റൊരു കിരീടം നേടാൻ അവസാന ശ്രമമുണ്ടാവും.