കൊച്ചി- നവാഗതനായ രൂപേഷ് മുരുകന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ദ്രൗപതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പ്രമുഖ ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി, സജിത മഠത്തില്‍, ശ്രീജിത്ത് രവി, പാഷാണം ഷാജി, നീന കുറുപ്പ്, മനു മാര്‍ട്ടിന്‍, സംവിധായകരായ അവിര റബേക്ക, മഹേഷ് കേശവ്, പി. കെ ബാബുരാജ്, മിനി ഐ. ജി, സംഗീത സംവിധായകന്‍ റിനില്‍ ഗൗതം, ഡി. വൈ. എഫ്. ഐ. ഭാരവാഹികളായ ശ്യാമ പ്രഭ, പ്രമോദ് കോട്ടൂളി എന്നിവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഓസ്‌കാര്‍ നോമിനി 'മഡ്ഡി' എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത കെ. ജി. രതീഷ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ. കോമഡി സ്റ്റാര്‍സിലൂടെ പ്രിയങ്കരനായ ശിവമുരളിയും ചിത്രത്തിന്റെ സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
'ചപ്പാകുത്ത്' എന്ന ചിത്രത്തിലൂടെ അവാര്‍ഡിനര്‍ഹനായ സുനില്‍ ആണ് എഡിറ്റര്‍. സംഗീതം- റിനില്‍ ഗൗതം, ഗാനരചന- സാന്‍. മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍.






