സ്ത്രീവേഷത്തിൽ ഭിക്ഷാടനം: പാക് യുവാവ് അറസ്റ്റിൽ

കുവൈത്തിൽ സ്ത്രീവേഷത്തിൽ ഭിക്ഷാടനം നടത്തി പിടിയിലായ പാക് യുവാവും പ്രതിയുടെ പക്കൽ കണ്ടെത്തിയ നോട്ടുശേഖരവും.

കുവൈത്ത് സിറ്റി - നഗരത്തിലെ മസ്ജിദിനു സമീപം സ്ത്രീവേഷത്തിൽ ഭിക്ഷാടനം നടത്തിയ പാക്കിസ്ഥാനി യുവാവിനെ അധികൃതർ പിടികൂടി. സ്ത്രീകളെ പോലെ പർദ്ദയും മുഖാവരണവും ലേഡീസ് കണ്ണടയും ധരിച്ചാണ് പാക് യുവാവ് മസ്ജിദിനു മുന്നിൽ നിലയുറപ്പിച്ച് ഭിക്ഷാടനം നടത്തിയത്. യാചകവൃത്തിയിലൂടെ സമ്പാദിച്ച വൻതുക യുവാവിന്റെ പക്കൽ കണ്ടെത്തി. അറസ്റ്റിലായ പാക്കിസ്ഥാനിയെ അധികൃതർ ചോദ്യം ചെയ്യുന്നതിന്റെയും യുവാവിന്റെ പക്കൽ കണ്ടെത്തിയ നോട്ടുകെട്ടിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News