Sorry, you need to enable JavaScript to visit this website.

ഗോവയില്‍ ഡച്ച് യുവതിയെ പീഡിപ്പിച്ച റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

പനാജി- ഗോവയില്‍ ഡച്ച് യുവതിയെ പീഡിപ്പിക്കുകയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത റിസോര്‍ട്ട് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരിയാണ് അവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ പീഡനത്തിനിരയായത്.   യോഗാഭ്യാസത്തിനായി ഗോവയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സംഭവം. യുവതിയെ സഹായിക്കാനെത്തിയ യൂറിക്കോ എന്ന മറ്റൊരാളെയും പ്രതി കുത്തി പരിക്കേല്‍പിച്ചു.  
രണ്ട് വര്‍ഷമായി റിസോര്‍ട്ടിലെ മദ്യശാലയില്‍ ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ 27 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗോവ പോലീസ് പറഞ്ഞു.
സംഭവം നടന്നയുടന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ആളുകളെ ജോലിക്കെടുക്കുമ്പോള്‍ ഹോട്ടല്‍ ഉടമകള്‍  ശ്രദ്ധിക്കണമെന്ന് നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട് നിധിന്‍ വല്‍സന്‍ പറഞ്ഞു.
റിസോര്‍ട്ട് ജീവനക്കാരന്‍ യുവതിയുടെ താമസസ്ഥലത്ത്  അതിക്രമിച്ച് കയറുകയായിരുന്നു.യുവതി നിലവിളിച്ചപ്പോള്‍ പ്രദേശവാസി സഹായത്തിനെത്തിയെന്നും ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു. പിന്നീട്  പ്രതി കത്തിയുമായി മടങ്ങിയെത്തി  പരാതിക്കാരിയെ വീണ്ടും അക്രമിക്കുകയായിരുന്നു.
യുവതിയേയും പരിക്കേറ്റ പ്രദേശവാസിയേയും  ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി എസ്പി പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അതിക്രമിച്ച് കടക്കല്‍,  കൊലപാതകശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
സംഭവത്തെ അപലപിച്ച ഗോവ ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ടെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുന്നതായി ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒരാഴ്ച മുമ്പ്, റഷ്യന്‍ യുവതിയെ ആക്രമിച്ചതിന് വടക്കന്‍ ഗോവ പ്രദേശത്ത് നിന്ന് ഒരു ഹോട്ടലിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News