Sorry, you need to enable JavaScript to visit this website.

എല്ലാ ബില്ലുകളും പ്രവാസികള്‍ക്ക് നേരിട്ടടക്കാം, ഒമാനില്‍ സൗകര്യമൊരുങ്ങി

മസ്‌കത്ത്- പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബി.ബി.പി.എസ്) ചേര്‍ന്ന് കാനറ ബാങ്ക് പുതിയ സൗകര്യമൊരുക്കി. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്സ്ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്.

 

Latest News