ദോഹ- ഖത്തര്‍ ടൂറിസത്തിന്റെ ഷോപ്പ് ഖത്തര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഫൈനല്‍ നറുക്കെടുപ്പില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കാഷ് പ്രൈസ് ലഭിച്ചു. ഇന്ത്യക്കാരായ ബാലമുരുകന്‍ മുത്തയ്യ, പൂജ സബ്രവാള്‍ എന്നിവര്‍ക്ക് 10,000 റിയാല്‍ വീതവും ധനജ്ഞയ് ശര്‍മ, സുന്ദരേശന്‍ ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് 20,000 റിയാല്‍ വീതവുമാണ് കാഷ് പ്രൈസ് സമ്മാനമായി ലഭിച്ചത്. മെഗാ സമ്മാനമായി പേള്‍ ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപാര്‍ട്മെന്റ് ലഭിച്ചത് ബംഗ്ലദേശ് സ്വദേശിയായ അല്‍ മൊജാഹിദിനാണ്.
റാഫിള്‍ ഡ്രോയുടെ ആദ്യ 2 നറുക്കെടുപ്പുകളിലായി 2 ഇന്ത്യക്കാര്‍ക്കും കാഷ് പ്രൈസ് ലഭിച്ചിരുന്നു. 20 ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് ആണ് ഇത്തവണത്തെ ഷോപ്പ് ഖത്തറില്‍ നല്‍കിയത്. ഓരോ 200 റിയാലിന്റെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.






