പ്രണയത്തില്‍നിന്ന് പിന്മാറിയ പെണ്‍കുട്ടിക്ക് നടുറോഡില്‍ മര്‍ദനം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട-മല്ലപ്പള്ളിയില്‍ പ്രണയം നടിച്ച് ലൈംഗികാതിക്രമം കാട്ടുകയും പിന്നീട് പതിനാറുകാരിയെ നടുറോഡില്‍ വെച്ച് മര്‍ദിക്കുകയും ചെയ്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. ആറന്മുള മാലക്കര പ്ലാവിന്‍ ചുവട് ശ്രീശൈലം വീട്ടില്‍ വിഷ്ണു സുധീഷിനെ (24) യാണ് പെരുമ്പെട്ടി എസ്.ഐ എം.ആര്‍. സുരേഷ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയാണ് ലൈംഗികാതിക്രമം കാട്ടിയത്. തട്ടിക്കൊണ്ടു പോകലിനും മര്‍ദനത്തിനും കൈയേറ്റത്തിനും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. പിന്നീട് യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഇടതു കവിളില്‍ അടിക്കുകയായിരുന്നു. മാതാവിനോപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പ്രതിയെമണിക്കൂറുകള്‍ക്കകം പിടികൂടി കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News