ഹൗറ- പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ഘോഷയാത്രക്കിടെ വര്‍ഗീയ സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കൂടുല്‍ പോലീസ് സേനയെ പ്രദേശിത്ത് വിന്യസിച്ചിട്ടുണ്ട്.
പോലീസ് സ്ഥലത്ത് ഫഌഗ് മാര്‍ച്ച് നടത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വാമി വിവേകാനനന്ദ് സേവാ സംഘ് അംഗങ്ങള്‍ ഹോക്കി സ്റ്റിക്കുകളും വാളുകളുമായാണ് റാലിയില്‍ പങ്കെടുത്തത്. ഇവര്‍ വാളുകള്‍ പുറത്തെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.
ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ അക്രമത്തിലേക്ക് നീങ്ങരുതെന്നും രാമനവമി സമാധാനത്തോടെ കൊണ്ടാടണമെന്നും നേരത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭ്യര്‍ഥിച്ചിരുന്നു. വാളുകളും കത്തികളുമായി ഘോഷയാത്രയില്‍ പങ്കെടുക്കുമെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ പറയുന്നത്. കുറ്റം കുറ്റം തന്നെയാണെന്ന് അവരെ ഓര്‍മപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രാമനവമിക്കിടെ സംഘര്‍ഷം പശ്ചിമ ബംഗാളില്‍ പുതിയ സംഭവമല്ല. ഹൗര മേഖല കഴിഞ്ഞ വര്‍ഷവും അക്രമ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)