ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത്  രാഹുല്‍ ഗാന്ധി-നടി ദിവ്യ സ്പന്ദന

ബംഗളുരു-ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന. കോണ്‍ഗ്രസ് വക്താവ് കൂടിയാണ് ദിവ്യ സ്പന്ദന. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു താന്‍. അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതില്‍ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു.അച്ഛന്റെ മരണ സമയത്ത് ഞാന്‍ പാര്‍ലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാന്‍ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസില്‍ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നല്‍കി.
അമ്മയും അച്ഛനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു. 2012ല്‍ ആണ് ദിവ്യ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി.


 

Latest News