മെട്രോ സ്‌റ്റേഷനില്‍ നമസ്‌കരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തു, വനിതാ നേതാവിനെതിരെ കേസ്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഹുസൈന്‍ഗഞ്ചിലെ മെട്രോ സ്‌റ്റേഷനില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് എഐഎംഐഎം നേതാവ് ഉസ്മ പര്‍വീനെതിരെ ലഖ്‌നൗ പോലീസ് കേസെടുത്തു. എഐഎംഐഎം നേതാവ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രാര്‍ത്ഥന നടത്തുന്ന സ്ഥലം വിധാന്‍ഭവനാണെന്ന് ഉസ്മ തെറ്റായി കാണിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അപര്‍ണ രജത് കൗശിക് പറഞ്ഞു.
മെട്രോ സ്‌റ്റേഷനില്‍ ഉസ്മ പ്രാര്‍ത്ഥന നടത്തിയെന്നും പിന്നീട് അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ളത് പോലെ എവിടെയും പ്രാര്‍ഥിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പ്രസ്താവന നടത്താമെന്നും അപര്‍ണ കൗശിക് ട്വീറ്റ് ചെയ്തു.
ഐപിസി 153 എ (ശത്രുത വളര്‍ത്തല്‍), ഐപിസി 200 (തെറ്റായ വിവരം നല്‍കല്‍), ഐപിസി 283 (പൊതുവഴി തടസ്സപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉസ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ലുലു മാളിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം ചിലര്‍ അവിടെ നമസ്‌കരിച്ചത് വിവാദമായിരുന്നു.  സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിനു പിന്നാലെ എട്ട്‌പേരെ അറസ്റ്റ് ചെയ്‌തെങ്കിലും  സംഭവം ആസൂത്രിതമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News