VIDEO - ഞാന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്, ഇല്ലെങ്കില്‍ നീ മറ്റൊരാളെ വിവാഹം കഴിച്ചോയെന്ന് ഭാര്യയോട് നടന്‍ ബാല

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ആശുപത്രിയില്‍ കഴിയുകയാണ് നടന്‍ ബാല. കരള്‍ മാറ്റ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതിനുള്ള  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടയിലാണ് ബാലയുടെയും ഭാര്യ ഡോ.എലിസബത്തിന്റെയും രണ്ടാം വിവാഹ വാര്‍ഷികം വന്നത്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ആശുപത്രിയില്‍ വെച്ച് ഒരു ചെറിയ കേക്ക് മുറിച്ചു കൊണ്ട് വിവാഹ വാര്‍ഷികത്തിലെ സന്തോഷം പങ്കിടുകയാണ് ബാലയും എലിസബത്തും. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.  എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനെയൊരുു വീഡിയോ ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നതായും ബാല പറയുന്നു.  മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ വലിയ ശസ്ത്രക്രിയ ഉണ്ടാകുമെന്നും രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലെന്നും താരം പറയുന്നു. അഥവാ താന്‍ മരിച്ചു പോകുകയാണെങ്കില്‍, മറ്റൊരാളെ,ഇനി ഒരു ആക്ടര്‍ വേണ്ട, ഒരു ഡോക്ടറെ തന്നെ വിവാഹം കഴിക്കണമെന്നും ബാല തമാശയായി ഡോ. എലിസബത്തിനോട് പറയുന്നുണ്ട്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ തങ്ങള്‍ ഡാന്‍സ് കളിച്ചുകൊണ്ടാണ് വീഡിയോയില്‍ വന്നതെന്നും ഇനി മൂന്നാം വാര്‍ഷികത്തില്‍ അതുപോലെ ഡാന്‍സ് കളിച്ചായിരിക്കും വരികയെന്നും ഡോ. എലിസബത്ത് പറയുന്നുണ്ട്. 

 

 

 

 

 

Latest News