Sorry, you need to enable JavaScript to visit this website.

ബാലികയെ കെട്ടിയിട്ട് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്; യുവാവിന് 49 വർഷം കഠിന തടവും 86,000 രൂപ പിഴയും

തിരുവനന്തപുരം - ബാലികയെ കെട്ടിയിട്ട് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശിൽപി(27)ക്കു 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അതിവേഗ സ്‌പെഷൽ കോടതിയുടേതാണ് വിധി. 
 പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും   പിഴത്തുക ഇരയായ കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു.  2021 ആഗ്‌സത് മൂന്നിനു രാവിലെ പ്രതി 16-കാരിയെയ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിക്കുകയാിരുന്നു. സെപ്റ്റംബർ 24നു വീട്ടിന് പുറത്തെ കുളിമുറിയിൽ വച്ച് വീണ്ടും പീഡിപ്പിക്കുകയുണ്ടായി. ഭയം മൂലം കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, വയറു വേദനയെ തുടർന്ന് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. ശേഷം ആര്യനാട് പോലീസ് കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു.

നിയമം നിയമപരമായി നേരിടണം, നിരപരാധിയെങ്കിൽ വിട്ടയക്കും; രാഹുലിനോട് അമിത് ഷാ
ന്യൂഡൽഹി -
നിയമപരമായ പ്രശ്‌നങ്ങളെ നിയമപരമായി തന്നെ നേരിടാനാണ് രാഹുൽ ഗാന്ധി ശ്രമിക്കേണ്ടതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. നിരപരാധിയെങ്കിൽ രാഹുലിനെ നിയമം വിട്ടയക്കുമെന്നും നിയമപരമായ പ്രശ്‌നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായ ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിനു പകരം, കീഴ്‌ക്കോടതി വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുകയാണ് രാഹുൽ ചെയ്യേണ്ടത്. അതിനു പകരം ലോക്‌സഭാംഗത്വം നഷ്ടമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനാണ് രാഹുൽ വ്യഗ്രത കാട്ടുന്നത്. കോടതി ശിക്ഷിക്കുന്നവർക്ക് നിയമസഭയിലോ പാർലമെന്റിലോ അംഗത്വം നഷ്ടമാകുന്നത് രാജ്യത്തിന്റെ നിയമമാണ്. കോൺഗ്രസിൽ എത്രയോ പ്രമുഖ അഭിഭാഷകരുണ്ട്. അവരിൽ പലരും രാജ്യസഭാ എം.പിമാരുമാണ്. ഈ അയോഗ്യതാ വിഷയത്തിലെ നിയമപരമായ പ്രശ്‌നങ്ങൾ അവർ രാഹുൽ ഗാന്ധിക്ക് പറഞ്ഞുകൊടുക്കണമെന്നും അമിത് ഷാ പരിഹസിച്ചു.
 യു.പി.എ ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ കുടുക്കാൻ സി.ബി.ഐ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടുപോലും അനാവശ്യ ബഹളങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ ബി.ജെ.പി തെരുവിലിറങ്ങിയില്ല. വിവിധ കേസുകളിൽ പെട്ട് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന്റെ പേരിൽ അയോഗ്യനാകുന്ന ആദ്യ രാഷ്ട്രീയ നേതാവല്ല രാഹുൽ. ഇതിന്റെ പേരിൽ ഇത്രമാത്രം ബഹളം വയ്ക്കാനും പ്രതിഷേധിക്കാനും യാതൊന്നുമില്ല. കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കാൻ രാഹുൽ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല. എന്തൊരു ധാർഷ്ഠ്യമാണിത്. ഇതിലും വലിയ സ്ഥാനങ്ങളിലിരുന്ന, കൂടുതൽ പരിചയസമ്പത്തുള്ള നേതാക്കൾക്കും അംഗത്വം നഷ്ടമായിട്ടുണ്ട്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുൾപ്പെടെ 17 രാഷ്ട്രീയ നേതാക്കൾ നിയമസഭയിലോ പാർലമെന്റിലോ അംഗമായിരിക്കെ അയോഗ്യരാക്കപ്പെട്ടു. ഇവരെല്ലാം രാഹുൽ ഗാന്ധിയേക്കാൾ പരിചയ സമ്പന്നരായിരുന്നു. അയോഗ്യതാ വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയെ സഹായിക്കുമായിരുന്ന ഓർഡിനൻസ് സ്വന്തം സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞത് രാഹുൽ തന്നെയാണെന്നും അമിത് ഷാ ഓർമിപ്പിച്ചു. 
 കർണാടകത്തിൽ ബി.ജെ.പി ഉറച്ച സർക്കാറുണ്ടാക്കുമെന്നും യെദ്യുരിയപ്പയുടെ സീനിയോരിറ്റി പാർട്ടിയിലാരും ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും കർണാടകത്തിൽ പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റിയതെന്നും അമിത് ഷാ ആരോപിച്ചു. 

Latest News