മുംബൈ-ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് എത്തുന്നത്. നിലവില്‍ ഹോളിവുഡില്‍ സജീവമാണ് പ്രിയങ്ക. ബോളിവുഡില്‍ വല്ലപ്പോഴുമാണ് താരത്തിന്റെ സിനിമകള്‍ എത്താറുള്ളത്. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.
ബോളിവുഡില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളില്‍ താന്‍ സന്തുഷ്ടയായിരുന്നില്ല എന്നാണ് പ്രിയങ്ക പറയുന്നത്. 'ഞാന്‍ ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.'
അത്തമൊരു പൊളിട്ടിക്സില്‍ ഞാന്‍ മടുത്തിരുന്നു, ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാനുള്ള അവസരം നല്‍കി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാന്‍ അഭിനയിച്ചിരുന്നു.സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് പോരുകയായിരുന്നു. ഒരുപാട് നല്ല സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു'' എന്നാണ് പ്രിയങ്ക ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്.