Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമയിലെ പ്രമുഖ തന്നെ അര്‍ധരാത്രിയില്‍  കാപ്പി കുടിക്കാന്‍ ക്ഷണിച്ചെന്നു സൂപ്പര്‍താരം

മുംബൈ-കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിങ് കൗച്ച് നേരിട്ടുള്ള നടിമാരുടെ വെളിപ്പെടുത്തലുകള്‍ നിരവധി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ നായക നടന്‍ സിനിമയിലെ പ്രമുഖയായ സ്ത്രീക്കെതിരെ കാസ്റ്റിങ് കൗച്ച് സമീപനം ആരോപിക്കുന്നു. നടനും ലോക്സഭാ എംപിയുമായ രവി കിഷന്‍ ആണ് സിനിമാ മേഖലയിലെ ഒരു പ്രമുഖയായ സ്ത്രീ അര്‍ധരാത്രി തന്നെ കോഫി കുടിക്കാന്‍ ക്ഷണിച്ചെന്നു വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ രക്ഷപ്പെടുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു.കാസ്റ്റിങ് കൗച്ചില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം ടെലിവിഷന്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.
ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രവി കിഷന്‍. തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, എങ്ങനെയൊക്കെയോ അതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കണമെന്നാണ് തന്നെ പിതാവ് പഠിപ്പിച്ചത്. കുറുക്കുവഴികളിലൂടെ ജോലി ചെയ്യാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല.
സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു സ്ത്രീയാണ് തന്നെ വിളിച്ചത്. അവരുടെ പേര് പറയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇന്‍ഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോള്‍. ഒരു കപ്പ് കാപ്പി കുടിക്കാന്‍ രാത്രി വരണം എന്നായിരുന്നു അവര്‍ പറഞ്ഞത്.സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറ്. അതുകൊണ്ട് തന്നെ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായി. ആ ആവശ്യം തള്ളിക്കളയുകയും ചെയ്തു എന്നാണ് രവി കിഷന്‍ പറയുന്നത്. ഭോജ്പുരിയിലെ സൂപ്പര്‍ താരമാണ് രവി കിഷന്‍.

Latest News