ന്യൂദല്‍ഹി- ഗുഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) 1,337.76 കോടി രൂപയുടെ പിഴ ചുമത്തിയ നടപടി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ശരിവെച്ചു. മുപ്പതു ദിവസത്തിനകം പിഴ അടയ്ക്കാനും നിര്‍ദേശിച്ചു. സിസിഐ അന്വേഷണത്തില്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണല്‍ നടപടി. സിസിഐയുടെ വിധിയില്‍ ചില നിര്‍ദേശങ്ങള്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയിട്ടുണ്ട്.
വന്‍ തുക പിഴ ചുമത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ സുപ്രീംകോടതിയെ സമീച്ചു എങ്കിലും കോടതിയും ഇക്കാര്യം നിരാകരിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മേല്‍ മറ്റാര്‍ക്കും സാധിക്കാത്ത വിധം ആധിപത്യം പുലര്‍ത്തയതാണ് ഗൂഗിളിനെതിരായ നടപടി ക്ഷണിച്ചു വരുത്തിയത്. ഇന്ത്യയിലെ സാങ്കേതിക മേഖലയ്ക്ക് കൂടുതല്‍ ഗുണകരമാകുന്ന വിധിയാണിതെന്നാണ് വിലയിരുത്തല്‍.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തങ്ങളുടെ ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാനാകാത്ത വിധം ഉള്‍പ്പെടുത്തിയതിനാണ് ഗൂഗിള്‍ പിഴയൊടുക്കേണ്ടി വരുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇനി ഇന്ത്യക്കാരുടെ അടുത്തേക്ക് എത്തുമെന്നാണ് മാപ് മൈ ഇന്ത്യ തലവന്‍ രോഹന്‍ വര്‍മ വിധിയോട് പ്രതികരിച്ചത്. പക്ഷേ, ഇന്ത്യയില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് വില കൂടാന്‍ ഈ വിധി കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)