Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മതത്തെ ഉപയോഗിക്കരുതെന്ന് രാഷ്ട്രീയക്കർക്ക് സുപ്രീം കോടതിയുടെ ഉപദേശം

ന്യൂദല്‍ഹി-രാഷ്ട്രീയവും മതവും രണ്ടാണെന്നും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നും സുപ്രീംകോടതി. രാഷ്ട്രീയക്കാര്‍ മതത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും മതവുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍തിരിച്ചു കണ്ടാല്‍ തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു നല്‍കിയ ഹരജികളിലാണ് സുപ്രീംകോടതി നിര്‍ദേശം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ അത്തരം പ്രവൃത്തികളില്‍ നിന്നു മാറി നില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
    വിദ്വേഷ പ്രസംഗങ്ങളില്‍ കോടതിക്ക് എത്ര പേര്‍ക്കെതിരേ വ്യക്തിപരമായി നടപടി എടുക്കാന്‍ കഴിയും. ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു പൗരനോ സമുദായത്തിനോ എതിരായി വിദ്വേഷ പ്രസ്താവനകള്‍ നടത്തില്ലെന്ന് ആളുകള്‍ക്ക് പ്രതിജ്ഞ എടുത്തു കൂടേ എന്നും കോടതി ചോദിച്ചു. ടെലിവിഷനിലും മറ്റ് വേദികളിലും ഓരോ ദിവസവും ഇത്തരം സംഘങ്ങള്‍ എത്രമാത്രം വിദ്വേഷ പ്രസ്താവനകളാണ് നടത്തുന്നതെന്നും കോടതി ചോദിച്ചു.
പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ചിലര്‍ പ്രസംഗിക്കുന്നു. ഈ രാജ്യത്തെ തെരഞ്ഞെടുത്ത സഹോദരങ്ങളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വിദൂരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒത്തൂകൂടിയിരുന്നു. അവര്‍ നല്ല പ്രഭാഷകരായിരുന്നു. എന്നാല്‍ ഇപ്പോള്‍  തീവ്ര സ്വഭാവക്കാര്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേള്‍ക്കുന്നതെന്നും  കോടതി വിമര്‍ശിച്ചു.
അതേസമയം, വാദത്തിനിടെ ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ വിദ്വാര്‍ഥിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കേരളത്തിന് നോട്ടീസ് അയക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സംഭവത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കട്ടെയെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഈക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ കോടതി ഹര്‍ജികള്‍ അടുത്ത മാസം 28ലേക്ക് മാറ്റുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News