Sorry, you need to enable JavaScript to visit this website.

കൊറോണ പേപ്പേഴ്‌സ് ഏപ്രിലിൽ

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒരു കിടിലൻ ത്രില്ലർ ചിത്രം എന്നാണ് ട്രെയിലർ തരുന്ന സൂചന.
ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരംഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമയാണിത്. 
സിദ്ദീഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ ദിവാകർ എസ് മണി, എഡിറ്റിംഗ് എം.എസ്. അയ്യപ്പൻ നായർ.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം ബാദുഷ. പ്രൊഡക്ഷൻ കോഓർഡിനേറ്റർ ഷാനവാസ് ഷാജഹാൻ, സജി, കലാസംവിധാനം മനു ജഗത്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ പി. ശിവപ്രസാദ്, ആതിര ദിൽജിത്ത്.

Latest News