അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം

കാബൂള്‍- ബുധനാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 5:49നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.  നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂളില്‍ നിന്ന് 85 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരാഴ്ച മുമ്പ് മാര്‍ച്ച് 21, 22 തിയ്യതികളില്‍  അഫ്ഗാനിസ്ഥാനില്‍ 6.6, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണായിരുന്നു. അഫ്ഗാനിസ്ഥാന് പുറമേ ഇന്ത്യയിലും പാകിസ്താനിലും ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ 12 പേര്‍ പരിക്കുകയും അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി 250ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest News