ന്യൂദല്‍ഹി- മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തി. ഗുവാഹത്തിയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരന്‍ ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് വിമാനത്തിന്റെ ടോയ്‌ലറ്റിന് സമീപം മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തത്.
വിമാനത്തിലെ ജോലിക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് യാത്രക്കാരില്‍ ഒരാള്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്.
മാര്‍ച്ച് 26 നാണ് സംഭവം. യാത്രക്കാരന്റെ മര്യാദകെട്ട പെരുമാറ്റത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എയര്‍ ഹോസ്റ്റസുമാര്‍ക്ക് വൃത്തിയാക്കേണ്ടിവന്നുവെന്നും അവര്‍ ക്ഷമയോടെ കൈകാര്യം ചെയ്തുവെന്നും യാത്രക്കാരന്‍ പറഞ്ഞു.
ശ്വേതയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ എല്ലാം വളരെ വേഗം വൃത്തിയാക്കി, എല്ലാ പെണ്‍കുട്ടികളും അസാധാരണമായാണ് സാഹചര്യം കൈകാര്യം ചെയ്തത്. സല്യൂട്ട് ഗേള്‍ പവര്‍- ഭാസ്‌കര്‍ ദേവ് കോണ്‍വാര്‍ എന്ന യാത്രക്കാരന്‍ കുറിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് മദ്യപിച്ച യാത്രക്കാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)