തിരുവനന്തപുരം- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ സിപിഎമ്മും യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതായി സി.പി.എം പ്രവര്‍ത്തകന്‍ അന്‍വര്‍ ഷാ ഫേസ്ബുക്കില്‍ അറിയിച്ചു. സിപിഎം വനിതാ പ്രവര്‍ത്തകരെ 'തടിച്ചുകൊഴുത്ത് പൂതനകള്‍' എന്നാണ് കെ.സുരേന്ദ്രന്‍ അധിക്ഷേപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായരാണ് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്.
സിപിഎമ്മിന്റെ വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിന് വിധേയരാക്കുകയും ചെയ്ത സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ് രജിസ്റ്റര്‍ ചെയത് പോലീസ് നിയമനടപടി സ്വീകരിക്കണം എന്നാണ് വീണാ എസ് നായര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.
സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എംപി തുടങ്ങിയ നിരവധി കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)