മലപ്പുറം- സൗദിയിലെ ജിദ്ദയില്‍ ഏറെക്കാലം പ്രവാസി ആയിരുന്ന കാപ്പില്‍ മഹമൂദ് എന്ന സ്റ്റുഡിയോ മഹമൂദ് നിര്യാതനായി. വണ്ടൂര്‍ പുളിക്കല്‍ താമസിച്ചിരുന്ന മഹമൂദ് പിന്നീട് തിരുവാലിയിലേക്ക് താമസം മാറ്റിയിരുന്നു. 1970 കളില്‍ വണ്ടൂര്‍ ശ്രീധര്‍ സ്റ്റുഡിയോയിലും പിന്നീട് ഏറെക്കാലം ജിദ്ദ ഷറഫിയയില്‍ അല്‍ ഫദുല് സ്റ്റുഡിയോയും നടത്തി. കുറച്ചു കാലമായി പ്രമേഹത്തിനു ചികിത്സ നടത്തി വരികയായിരുന്നു. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.






