Sorry, you need to enable JavaScript to visit this website.

മിഥുനത്തിലെ കുറുപ്പിന്റെ നില്‍പ്പ്  മലയാളി മറക്കുമോ?  നടി ദിവ്യ പ്രഭ

തൃശൂര്‍-നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ക്കപ്പെടുന്ന കഥാപാത്രമാണ് മിഥുനത്തിലെ കുറുപ്പ്. എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല, ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗുകളും എന്നാണ് ഇന്നസെന്റിനെ ഓര്‍ത്തുകൊണ്ട് നടി ദിവ്യ പ്രഭ കുറിച്ചത്.
'ജീവിതത്തിലോട്ടു പല സന്ദര്‍ഭങ്ങളിലും കടം എടുത്ത ഭാവം ആണ് മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്‍പ്പ് ! ഇത് ഇങ്ങനെ വെറുതെ ആലോചിച്ചു ഈ ഒരു മൂഡ് പിടിച്ചു ഞാന്‍ മറികടന്ന എത്രയോ സാഹചര്യങ്ങള്‍
എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല ,ചെയ്തു വെച്ചിരിക്കുന്ന ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗ്കളും... എന്തൊരു ഇതിഹാസമായിരുന്നു അദ്ദേഹം...നിങ്ങളെ മിസ് ചെയ്യും....കലയില്‍ വിശ്രമിക്കുക...'-ദിവ്യ പ്രഭ കുറിച്ചു

Latest News