പോയിട്ടില്ല, ഇന്നസെന്റ് ഇവിടെ തന്നെ കാണും; ഓർമ്മകളുമായി മോഹൻ ലാൽ

കൊച്ചി- നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി ഇന്നസെന്റ് എന്നും ഇവിടെയുണ്ടാകുമെന്നും എന്ത് കാര്യത്തിനും ഉടൻ ഓടിയെത്തുമെന്നും നടൻ മോഹൻ ലാൽ. അന്തരിച്ച സിനിമാതാരം ഇന്നസെന്റിനെ ഓർത്തെടുക്കുകയായിരുന്നു മലയാളത്തിന്റെ സൂപ്പർ താരം. 
മോഹൻലാലിന്റെ വാക്കുകൾ: 
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്.  ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ്  എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും.

Latest News