പോലീസിനെതിരെ വീണ്ടും പരാതി, ആളുമാറി മര്‍ദ്ദിച്ചെന്ന് അച്ഛനും മകനും

തൊടുപുഴ: പോലീസിനെതിരെ വീണ്ടും പരാതി. ആളുമാറി മര്‍ദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനുമാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചത്. കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിനെത്തിയ തങ്ങളെ ബഹളമുണ്ടാക്കിയവരെന്ന് കരുതി മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.സജീവ് എന്നയാളും മകന്‍ ജോര്‍ജ് കുട്ടിയുമാണ് പരാതി നല്‍കിയത്. ജോര്‍ജ് കുട്ടി മര്‍ദ്ദനത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഉത്സവ സ്ഥലത്ത് യുവാക്കള്‍ ബഹളം വെച്ചിരുന്നുവെന്നും അവരെ ഓടിച്ച പോലീസ് തങ്ങളെ ആളുമാറി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ പരാതിയിലുള്ളത്.  കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പോലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മര്‍ദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്റെയും പരാതി. കൈക്ക് പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. എന്നാല്‍ ജോര്‍ജ്ജുകുട്ടിക്ക് പരിക്കേറ്റത് യുവാക്കള്‍ തമ്മില്‍ നടത്തിയ അടിപിടിക്കിടെയാണെന്നാണ് പോലീസ് പറയുന്നത്. പരാതിയില്‍ അന്വേഷണം നേരിടാന്‍ തയ്യാറെണെന്നും കുളമാവ് പൊലീസ് പറയുന്നു. 
പരാതിയില്‍ തൊടുപുഴ ഡി വൈ എസ് പി അന്വേഷണം തുടങ്ങി. .

 

 

 

 

 

 

Latest News