ഇന്നസെന്റിന്റെ പൊതുദര്‍ശനം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും

കൊച്ചി- അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ പൊതുദര്‍ശനം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും വീട്ടിലുമായി നടക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 11 മണി വരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം നടക്കും. 

ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടായ പാര്‍പ്പിടത്തിലും പൊതുദര്‍ശനമുണ്ടാകും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.  

Latest News