എം.ഡി.എം.എയുമായി കേരളത്തിലേക്ക് വന്ന യുവാവും യുവതിയും പിടിയില്‍

അങ്കമാലി - ബംഗളൂരുവില്‍നിന്നു എം.ഡി.എം.എയുമായി കേരളത്തിലേക്ക് വന്ന യുവാവിനെയും യുവതിയേയും അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങല്‍ വീട്ടില്‍ ആല്‍ബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടംമ്പിള്ളി വീട്ടില്‍ അനഘ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവില്‍നിന്നു പത്തനംതിട്ടക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപം പോലീസ് വാഹനം തടത്തു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും പഴ്‌സില്‍നിന്നുമായി 20.110 ഗ്രാം എം.എഡിഎ.എ കണ്ടെടുത്തു. ജില്ലാ ഡന്‍സാഫ് ടീമിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.ഐമാരായ പ്രദീപ് കുമാര്‍, മാര്‍ട്ടിന്‍ ജോണ്‍, ദേവിക, എ.എസ്.ഐ റജി മോന്‍, സി.പി.ഒ മാരായ മഹേഷ്, അജിത എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

 

Latest News