Sorry, you need to enable JavaScript to visit this website.

പെരുന്നാളിന് സൗദിയില്‍  ആദ്യ മലയാള ചിത്രമായി ബി.ടെക് 

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമയായി ബി.ടെക് എത്തുന്നു. ആസിഫ് അലി നായകനായ ചിത്രം കഴിഞ്ഞ മാസം ആദ്യ പാതിയില്‍ റിലീസ് ചെയ്തതാണ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മികച്ച കലക്ഷന്‍ നേടി വരികയാണ്. 14ന് റിയാദ് പാര്‍ക്കിലെ വോക്‌സ് മള്‍ട്ടിപ്ലക്‌സില്‍ മലയാള പടത്തിന്റെ കന്നി പ്രദര്‍ശനം ആരംഭിക്കും. ഇതേ തിയേറ്റര്‍ സമുച്ചയത്തില്‍ രജനീകാന്തിന്റെ കാലാ പ്രദര്‍ശിപ്പിച്ചു വരുന്നു. ആഗോള തലത്തില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ റിയാദിലുമെത്തിയ ഈ സിനിമയാണ് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം. 
 

Latest News