ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് കുട്ടികളുമായി വനത്തില്‍ കയറി

പാലക്കാട്- അട്ടപ്പാടിയില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രണ്ട് കുട്ടികളുമായി വനത്തില്‍ കയറി. വിവരമറിഞ്ഞെത്തിയ ആശാപ്രവര്‍ത്തകര്‍ ഒരു കുട്ടിയെ രക്ഷിച്ചു. യുവാവിനും മറ്റൊരു കുട്ടിക്കും വേണ്ടി അഗളി വനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നു.
ചിറ്റൂര്‍ ഊരില്‍ താമസിക്കുന്ന യുവാവാണ് കുട്ടികളുമായി വനത്തിനുള്ളിലേക്ക് പോയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇയാള്‍ മദ്യപിച്ച് അങ്കണവാടിയില്‍ എത്തി കുട്ടികളെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതുകൊണ്ട് അങ്കണവാടി ജീവനക്കാരിക്ക് സംശയം തോന്നിയതിനാല്‍ കുട്ടികളെ കൊണ്ടുപോകുന്നത് തടഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി കുട്ടികളെയും കൂട്ടി പോകുകയായിരുന്നു.

 

Latest News