ഹോംവര്‍ക്ക് ചെയ്യാത്തതിന് മര്‍ദ്ദനമേറ്റ ഏഴ് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പട്‌ന - ഹോംവര്‍ക്ക് ചെയ്യാത്തതിന് സ്‌കൂള്‍ ഉടമ ക്രൂരമായി മര്‍ദ്ദിച്ച ഏഴുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ സഹര്‍ശാ ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഏഴ് വയസ്സുകാരന്‍ ആദിത്യ യാദവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്. സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു ആദിത്യ യാദവ് താമസിച്ചിരുന്നത്. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ സ്‌കൂള്‍ ഉടമയായ സുജിത്കുമാര്‍ ആദിത്യയെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രേ. ഇതിന് ശേഷം രാവിലെ ഹോസ്റ്റല്‍ മുറിയില്‍ ആദിത്യ മരിച്ചു കിടക്കുന്നതാണ് സഹപാഠികള്‍ കണ്ടത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയെ മര്‍ദ്ദിച്ച സുജിത് കുമാര്‍ ഒളിവിലാണ്. പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News