ആത്മഹത്യ ചെയ്ത തീർഥാടകന്റെ പുതിയ വീഡിയോ പുറത്തുവന്നു

ഹറമിൽ ആത്മഹത്യ ചെയ്ത തീർഥാടകൻ ഹറം ഇമാമിനെ അഭിവാദ്യം ചെയ്യുന്ന ക്ലിപ്പിംഗിൽനിന്ന്.

മക്ക- വിശുദ്ധ ഹറമിന്റെ ബഹുനില മതാഫ് കോംപ്ലക്‌സിൽനിന്ന് മതാഫിലേക്ക് ചാടി ആത്മഹത്യ ചെയ്ത തീർഥാടകന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തുവന്നു. ഹറമിലെ ഒരു ഇമാമിന് നേർക്ക് സുരക്ഷാഉദ്യോഗസ്ഥരുടെ നിർദേശം വകവെയ്ക്കാതെ അൾജീരിയൻ വംശജനായ ഫ്രഞ്ച് പൗരൻ അഭിമുഖമായി വന്ന് സലാം ചൊല്ലുന്നതാണ് വീഡിയോയിലുള്ളത്. അസൂസ് ബുതൂബാ എന്നാണ് ഈ തീർഥാടകന്റെ പേരെന്ന് പ്രമുഖ ഓൺലൈൻ മാധ്യമം വെളിപ്പെടുത്തി. 26 കാരനായ യുവാവ് റമദാൻ 18നാണ് ഉംറ വിസയിൽ സൗദിയിലെത്തിയത്. 
 

Latest News