Sorry, you need to enable JavaScript to visit this website.

'എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്'; ബി.ജെ.പി നേതാവ് ഖുശ്ബുവിന്റെ പഴയ ട്വീറ്റും ചർച്ചയാവുന്നു

ന്യൂദൽഹി - കോൺഗ്രസ് നേതാവ് രാഹുൽ വേട്ടക്കിടെ, സമാനമായ മോദി വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി നേതാവും നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റും ചർച്ചയാവുന്നു.
 'എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു' ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. നിരവധി പേരാണ് ഖുശ്ബുവിന്റെ പഴയ പോസ്റ്റ് ഷെയർ ചെയ്യുന്നത്. 2018-ൽ ഖുശ്ബു കോൺഗ്രസ് നേതാവായിരുന്ന സമയത്താണ് അവർ മോദി വിരുദ്ധ പരാമർശം നടത്തിയത്. പിന്നാലെ അവർ ബി.ജെ.പിയിൽ പോയതിനാൽ അവർക്കെതിരെ നടപടിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം കൊണ്ടും സ്ഥാനമാനങ്ങൾക്കൊണ്ടും ഭീഷണികൾക്കൊണ്ടും ആളുകളെ വിലക്കെടുക്കുകയാണ് സംഘപരിവാറെന്നും വിമർശകർ വ്യക്തമാക്കുന്നു.
 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിനിടെയുള്ള വിവാദ പരാമർശം. 2019-ൽ കർണാടകയിൽ നടത്തിയ ഈ പരാമർശത്തിന്റെ പേരിലാണ് ഗുജറാത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ സൂറത്ത് കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാൽ, ഇതും ഇതിലേറെയും മാനഹാനിയും വിഷം തുപ്പുകയും ചെയ്ത എത്രയോ സംഘപരിവാർ നേതാക്കൾ രാജ്യത്ത് വിലസുകയാണെന്നും രണ്ടുനീതിയാണ് മോദി കാലത്ത് നടമാടുന്നതെന്നും സമൂഹമാധ്യമങ്ങൾ വസ്തുതകൾ നിരത്തി ചർച്ച ചെയ്യുന്നു. 
 വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമുദായങ്ങളെയും കുറിച്ച് മാത്രമല്ല നാടിനെക്കുറിച്ചുപോലും വിദ്വേഷപ്രസംഗം ഉണ്ടായിട്ടും സംഘപരിവാർ ഭരണകൂടം നടപടി സ്വീകരിച്ചില്ല. വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാൻ പറ്റാത്ത ഇടമാണെന്നു പോലും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളമുള്ളവർ വർഗീയ പ്രചാരണം നടത്തിയതും രാഹുൽ വേട്ടക്കിടെ വീണ്ടും ചർച്ചയാകുന്നുണ്ട്. എന്നാൽ ഇത്തരം വിദ്വേഷ, വിഭാഗീയ, മാനഹാനി, രാജ്യദ്രോഹ പരാമർശങ്ങൾ നടത്തിയവരെല്ലാം സംഘപരിവാറിന് വേണ്ടപ്പെട്ടവരും വിധേയരുമായതിനാൽ അവരെല്ലാം യാതൊരു കുറ്റവുമില്ലാതെ സംരക്ഷിക്കപ്പെടുകയാണ്.

Latest News