ഷാര്‍ജ- അല്‍ മദാമില്‍ ഒരു വില്ലയില്‍ വൈദ്യുതി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഏഷ്യക്കാരായ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്വകാര്യ ഇലക്ട്രിസിറ്റി മെയിന്റനന്‍സ് കമ്പനി ജീവനക്കാരനായിരുന്നു മരിച്ച 33-കാരന്‍. പോലീസെത്തി അല്‍ ദഹിദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനനായില്ല. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്കു മാറ്റി. വൈദ്യുതാഘാതമേല്‍ക്കാനുണ്ടായ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.






