Video: ഖബറിടങ്ങളിൽ നിറയെ പൂക്കൾ; ശ്മശാന മൂകതയില്ല

അൽ ഖസീം- സൗദിയുടെ മദ്ധ്യപ്രവിശ്യയായ അൽഖസീമിലെ അൽറസിൽ ഖബറിടത്തിൽ നട്ടുപിടിപ്പിച്ച പോലെ പൂക്കൾ വിടർന്നു നിൽക്കുന്നത് കൗതുകമായി. മഴയും തണുപ്പും നീങ്ങി തുടങ്ങി വസന്തമെത്തിയതോടെയാണ് കണ്ണഞ്ചിപ്പിക്കുന്ന ചാരുതയോടെ ആരോ നട്ടുപരിപാലിക്കുന്ന തരത്തിൽ ഖബറിടങ്ങളുടെ മുകളിൽ സ്വമേധയാ ചെടികൾ വളരുകയും പൂക്കൾ വിടരുകയും ചെയ്തിരിക്കുന്നത്. ശ്മശാന മൂകതക്ക് പകരം ഇവിടെ വസന്തത്തിന്റെ കുളിക്കാറ്റ് വീശുകയാണെന്ന് ഖബർ സ്ഥാനം സന്ദർശിച്ച് ചിത്രങ്ങൾ പകർത്തിയ സ്വദേശിപൗരൻമാരിൽ പറയുന്നതായി സോഷ്യൽ മീഡിയ വഴി പ്രചിരിക്കുന്ന വീഡിയോയിലൂടെ കേൾക്കാം. ഖബറിടത്തിൽ അന്ത്യവിശ്രമത്തിലുള്ള ആത്മാക്കൾക്ക് നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുകയെന്നതാണ് ഖബറിടത്തിലെത്തിയ ആളുകൾക്കു ചെയ്യാനുള്ളതെന്നാണ് ഇസ്‌ലാം നിർദേശിക്കുന്നത്. ഖബറിടങ്ങൾ കെട്ടിയുയർത്തി പരിപാലിക്കുന്ന സമ്പ്രദായം സൗദിയിലില്ല. 


 

Latest News