സര്‍വ രോഗങ്ങള്‍ക്കും ചികിത്സ തുടര്‍ന്ന   സോഫിമോളും സുഹൃത്തും തിരൂരില്‍ പിടിയിലായി 

തിരൂര്‍-സോഷ്യല്‍ മീഡിയയിലൂടെ രോഗികളെ ആകര്‍ഷിച്ച് ചികിത്സ നടത്തിയതിന് വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റില്‍. തിരുവനന്തപുരം മാടത്തറ സ്വദേശിനിയായ ഹിസാന മന്‍സില്‍ സോഫി മോള്‍(46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളംപാറ ബഷീര്‍(55) എന്നിവരെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. ചാവക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് പൂക്കയിലെ വാടകവീട്ടില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. രോഗം മാറിയില്ലെന്നു മാത്രമല്ല, മറ്റു ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മുന്‍പും രണ്ടു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോള്‍. പ്രതികളെ തിരൂര്‍ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കി


 

Latest News