Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ചോപ്ര ക്ഷമാപണം നടത്തി

ഇന്ത്യയെ തീവ്രവാദ രാജ്യമായി ചിത്രീകരിച്ച പ്രിയങ്കയുടെ ക്വാണ്ടിക്കോ സീരീസിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ക്വാണ്ടിക്കോയുടെ പുതിയ എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ചോപ്രക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നത്. ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിന്ദുത്വ ശക്തികള്‍ രംഗത്തെത്തിയിരുന്നത്.
ഈ വിഷയത്തില്‍, നടി പ്രിയങ്ക ചോപ്ര ക്ഷമാപണം നടത്തി. ആരുടെയും വികാരത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്കാരി ആയതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. എപ്പിസോഡ് വിവാദമായതിനെ തുടര്‍ന്ന് എ.ബി.സി നെറ്റ്‌വര്‍ക്ക് ചാനലും ക്ഷമാപണം നടത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കില്ലാത്ത പ്രിയങ്കയെയാണ് എല്ലാവരും ലക്ഷ്യം വെക്കുന്നതെന്നും അവരല്ല അത് എഴുതിയതും സംവിധാനം ചെയ്തതെന്നും എ.ബി.സി ന്യൂസ് പറഞ്ഞിരുന്നു.എഫ്.ബി.ഐ ഏജന്റായ അലക്‌സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയില്‍ സ്‌ഫോടനമുണ്ടാക്കി, പാകിസ്ഥാനുമേല്‍ പഴി ചാരാനുള്ള ഇന്ത്യന്‍ തീവ്രവാദികളുടെ നീക്കത്തെ സമര്‍ത്ഥമായി തടയുന്നതായാണ് കഥ. ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നത് ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ പ്രിയങ്ക ചോപ്ര എതിര്‍ക്കണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധക്കാര്‍ ആരോപിച്ചത്. 

Latest News