Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞെട്ടിപ്പിക്കുന്ന നീക്കം; പ്രതിപക്ഷം കൂട്ടത്തോടെ സുപ്രീംകോടതിയിൽ

- ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് 14 പ്രതിപക്ഷ പാർട്ടികൾ

ന്യൂദൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ, കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ യോജിച്ച നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 
 ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെയാണ് സി.ബി.ഐയും ഇ.ഡിയും ലക്ഷ്യമിടുന്നതെന്നും ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ കേസുകളും ഒഴിവാക്കുന്ന സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജെ.ഡി.യു, ബി.ആർ.എസ്, ആർ.ജെ.ഡി, എസ്.പി, ശിവസേന, നാഷണൽ കോൺഫറൻസ്, എൻ.സി.പി, ഡി.എം.കെ, ഇടത് പാർട്ടികൾ എന്നിവയാണ് സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിൽ അയോഗ്യതാ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോജിച്ചുള്ള നിയമപരമായ നീക്കം. ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം അഞ്ചിന് പരിഗണിക്കുമെന്നാണ് വിവരം. കേന്ദ്ര ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ളതാണെന്നും ഹർജിയിലുണ്ട്. അതിനാൽ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റിനും റിമാൻഡിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 

 

Latest News