മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ കോവിഡ് മുക്തനായി 

മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലും മകൻ അമീർ ബന്ദർ രാജകുമാരനും കുടുംബ സദസിൽ.

മക്ക-ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ അൽസഊദ് കോവിഡ് വിമുക്തനായി. പൂർണ ആരോഗ്യം വീണ്ടെടുത്ത ചിത്രങ്ങൾ ഗവർണറുടെ മകൻ കൂടിയായ അമീർ ബന്ദർ ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ട്വിറ്റർ വഴി പങ്കുവെച്ചു. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ റമാദനിലെ പതിവു സദസിൽ എന്ന അടിക്കുറിപ്പും ആശംസകളും പ്രാർത്ഥനകളും നൽകിയാണ് അമീർ ബന്ദർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 


 

Latest News