ശ്രീനഗര്‍- പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കബളിപ്പിച്ച കിരണ്‍ ഭായ് പട്ടേലിന്റെ ജാമ്യാപേക്ഷ ശ്രീനഗര്‍ കോടതി തള്ളി.
അര്‍ഹതയില്ലാത്ത ജാമ്യാപേക്ഷയാണിതെന്ന് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജ മുഹമ്മദ് തസ്ലീം ഉത്തരവില്‍ പറഞ്ഞു.
ഈ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ന്യായവും ഉചിതവുമാണെന്നും പ്രതിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച വാദത്തോട് യോജിക്കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇപ്പോള്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
മാര്‍ച്ച് നാലി ന് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുട ഓഫീസിലെ അഡീഷണല്‍ ഡയറക്ടറാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മുതിര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഇയാള്‍ ശ്രീനഗറില്‍ അതീവ സുരക്ഷയോടെയാണ് സഞ്ചരിച്ചിരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)