Sorry, you need to enable JavaScript to visit this website.

ഇസാഫ് ബാങ്ക് ഇടപാടുകാര്‍ക്ക് ജിയോജിത് ത്രീഇന്‍വണ്‍ അക്കൗണ്ട് സൗകര്യം നല്‍കുന്നു

കൊച്ചി - പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്, ഇസാഫ് ബാങ്കുമായിച്ചേര്‍ന്ന് ഇസാഫ് ഉപഭോക്താക്കള്‍ക്ക് ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കുന്നു. ഇതോടെ, ഇസാഫ് സേവിംഗ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയും.

ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ ട്രേഡിംഗ് അക്കൗണ്ടിലൂടെ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ നിക്ഷേപ സംവിധാനങ്ങളില്‍ എളുപ്പം നിക്ഷേപിക്കാന്‍ സാധിക്കും. തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയക്കാന്‍ ത്രീഇന്‍വണ്‍ അക്കൗണ്ട് സഹായിക്കും.

2024 മാര്‍ച്ചിനു മുമ്പ് അക്കൗണ്ടു തുറക്കുന്നവര്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്ജില്‍ ഇളവും ബ്രോക്കറേജ് പ്‌ളാനില്‍ ആനുകൂല്യവും ലഭ്യമാകും.

ഇസാഫിന്റെ ഇടപാടുകാര്‍ക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുക വഴിസേവനം വിപുലീകരിക്കുക എന്ന ലക്ഷ്യമാണ് ജിയോജിതുമായിച്ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ്‌വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ ജോണ്‍ പറഞ്ഞു. ഇസാഫ് അതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജിയോജിത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായത് വളരെ സന്തോഷം നല്‍കുന്നു.

നിക്ഷേപ സംവിധാനങ്ങളുടേയും സമ്പത്ത് നിര്‍മ്മാണത്തിന്റേയും പുതിയൊരു ലോകം തന്നെയാണ് ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്കു മുന്നില്‍തുറക്കുന്നതെന്ന് ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ്‌മേനോന്‍ അഭിപ്രായപ്പെട്ടു.പ്രത്യേകം രൂപകല്‍പന ചെയ്ത ത്രീഇന്‍വണ്‍ അക്കൗണ്ടുകള്‍ ഓഹരികളിലും വിവിധ സാമ്പത്തിക ഉല്‍പന്നങ്ങളിലും ട്രേഡിംഗ് എളുപ്പമാക്കും. അതിവേഗം അക്കൗണ്ടു തുറക്കാന്‍ കഴിയുന്നതിനാല്‍ മിനിട്ടുകള്‍ക്കകം നിക്ഷേപിക്കാനും ഒറ്റ അക്കൗണ്ടില്‍ തന്നെ നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും സാധിക്കുന്നു- അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Latest News