റിയാദ് - സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാനും ചർച്ച നടത്തി. സൗദി വിദേശ മന്ത്രി ഇറാൻ വിദേശ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇരുവരും പരസ്പരം റമദാൻ ആശംസകൾ നേർന്നു. സൗദിയിലും ഇറാനിലും പരസ്പരം എംബസിയും കോൺസുലേറ്റുകളും തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വൈകാതെ നേരിട്ട് ചർച്ചകൾ നടത്താൻ ഇരു മന്ത്രിമാരും ധാരണയിലെത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴി മാത്രമാക്കി
ജിദ്ദ-സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ ഒഴികെയുള്ള മുഴുവൻ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ച നിർദേശം മുംബൈയിലെ സൗദി കോൺസുലേറ്റ് മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറി. ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. അടുത്ത മാസം നാലു മുതലാണ് പുതിയ പരിഷ്‌കാരം. നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19 ന് മുമ്പ് സമർപ്പിക്കാനും നിർദേശിച്ചു. നിലവിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാണ് ചെയ്യുന്നത്. ഇതേ രീതിയാണ് സൗദിയിലേക്കും നടപ്പാക്കുന്നത്.
അതേസമയം, നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരു തവണ 75 വീതം പാസ്‌പോർട്ടുകൾ സ്റ്റാമ്പിംഗിനായി സമർപ്പിക്കാനുള്ള അവസരം ഈയിടെ 45 പാസ്‌പോർട്ട് ആയി ചുരുക്കിയിരുന്നു. ഇതോടെ നൂറുകണക്കിന് പാസ്‌പോർട്ടുകളാണ് ഓരോ ട്രാവൽ ഏജന്റുമാരുടെ കൈവശവും സ്റ്റാമ്പിംഗിനായി കാത്തുകെട്ടിക്കിടക്കുന്നതെന്ന് പ്രമുഖ ട്രാവൽ ഏജൻസിയായ കംഫർട്ട് ട്രാവൽസ് എം.ഡി മുഹമ്മദ് ഹലീം മലയാളം ന്യൂസിനോട് പറഞ്ഞു. നിശ്ചിത സമയത്തിനകം ഈ പാസ്‌പോർട്ടുകളിൽ സ്റ്റാമ്പിംഗ് ചെയ്തുകിട്ടുമോ എന്ന കാര്യത്തിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിൽ നിരവധി പ്രതിസന്ധികളുണ്ട്. ട്രാവൽ ഏജന്റുമാരുടെ ക്വാട്ട കുറച്ചതിന് പുറമെ, ചില പാസ്‌പോർട്ടുകളിൽ മുദ്ര പതിപ്പിക്കാത്തതും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പാസ്‌പോർട്ടുകൾ സമയത്ത് സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ഇതിന് പുറമെ, നേരത്തെ എടുത്തുവെച്ച, റീഫണ്ടിംഗ് സൗകര്യമില്ലാത്ത ടിക്കറ്റുകൾ എടുത്തവരും പ്രതിസന്ധിയിലായി. വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയതോടെ ടിക്കറ്റുകൾക്ക് മുടക്കിയ പണം നഷ്ടമായ നിരവധി പേരുണ്ട്.






