സൗദിയില്‍ വീടിന് തീപ്പിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

സകാക്ക - അല്‍ജൗഫിലെ അല്‍തസ്ഹീലാത്ത് ഡിസ്ട്രിക്ടില്‍ വീടിന് തീപ്പിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

തീര്‍ഥാടകരുടെ സേവനത്തിന് മക്കയില്‍ 92 ആശുപത്രികള്‍

മക്ക - വിശുദ്ധ റമദാനില്‍ ഒഴുകിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ മക്കയിലെ പത്തു ആശുപത്രികളും 82 ഹെല്‍ത്ത് സെന്ററുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. ഹറമിലെത്തുന്നവര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും അടിയന്തിര വൈദ്യപരിചരണങ്ങള്‍ നല്‍കും. ഹറമിലെ ഹെല്‍ത്ത് സെന്ററുകള്‍ പൂര്‍ണ തോതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹറം ആശുപത്രിയും അജ്‌യാദ് എമര്‍ജന്‍സി ആശുപത്രിയും ഹറം ഹെല്‍ത്ത് സെന്ററുകള്‍ക്ക് പിന്തുണ നല്‍കും. അടിയന്തിര കേസുകള്‍ മെഡിക്കല്‍ പ്രോട്ടോകോളുകള്‍ പ്രകാരം ഹറം ആശുപത്രിയിലേക്കും അജ്‌യാദ് എമര്‍ജന്‍സി ആശുപത്രിയിലേക്കും നീക്കുമെന്നും മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News